Asianet News MalayalamAsianet News Malayalam

'49 ഹോട്ടലുകളുടെ പേര് പുറത്തുവിട്ടത് അനാവശ്യം', കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹോട്ടൽ & റസ്‍റ്ററന്‍റ് അസോസിയേഷന്‍

നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ ബാധിക്കും.സംഭവത്തെ നിയമപരമായി നേരിടുമെന്നും അസോസിയേഷൻ വിശദീകരിച്ചു.

Hotel and Restaurant Association said that the municipal corporation s action which released the names of 49 hotels was unnecessary
Author
First Published Jan 22, 2023, 5:38 PM IST

കൊച്ചി: കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ നഗരസഭയ്ക്ക് എതിരെ ഹോട്ടൽ ആൻ്റ് റസ്‍റ്ററന്‍റ് അസോസിയേഷൻ. 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട നഗരസഭയുടെ നടപടി അനാവശ്യമെന്നാണ് വിമര്‍ശനം. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ ബാധിക്കും.സംഭവത്തെ നിയമപരമായി നേരിടുമെന്നും അസോസിയേഷൻ വിശദീകരിച്ചു.

കളമശ്ശേരിയില്‍ പൊലീസും നഗരസഭാവിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ ആദ്യം കൈമാറിയിരുന്നില്ല. പിന്നാലെ പ്രതിപക്ഷത്തിന്‍റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്തുവിടുകയായിരുന്നു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. 

Follow Us:
Download App:
  • android
  • ios