Asianet News MalayalamAsianet News Malayalam

കുട്ടികളെ ഉറക്കിക്കിടത്തി ജോലിക്ക് പോയി, വീടിന് തീപിടിച്ചു, വര്‍ക്കലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വർക്കലയിൽ വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

house caught fire in Varkala Two sleeping children escaped unhurt ppp
Author
First Published Mar 19, 2023, 1:14 PM IST

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് രാവിലെ ഏഴുമണിയോടെ തീപിടിച്ചത്. കുട്ടികളെ ഉറക്കിക്കിടത്തി ഗണേഷ് മൂര്‍ത്തിയും ഭാര്യ രാജേശ്വരിയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. 

തീപടരുന്നത് കണ്ട നാട്ടുകാരാണ് വീടിനകത്തുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. വീടിനകത്ത് കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ഗ്യാസ് സ്റ്റൗ അടക്കമുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചെങ്കിലും സിലിണ്ടറിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

Read more:  അമ്മയും അച്ഛനും നഷ്ടമായ അനഘയ്ക്കും ആവണിക്കും വീടായി, ഇനി കാത്തിരിപ്പ് കൈത്താങ്ങായ രാഹുൽ ഗാന്ധി എംപിക്കായി

അതേസമയം, പത്തനംതിട്ടയിൽ കുളനട മാർക്കറ്റിൽ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹരിത കർമ്മ സേന മാലിന്യ സൂക്ഷിന്നിടത്താണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ഏറെ വൈകിയാണ് പുക നിയന്ത്രണ വിധേയമാക്കിയത്. മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. അതിനാൽ തന്നെ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ഫയര്ർഫോഴ്സ് എത്തി പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 

ആദ്യ ഘട്ടത്തിൽ നാട്ടുകാരാണ് തീ അണയ്ക്കാൻ ഓടിയെത്തിയത്. ഹരിത കർമ്മ സേന വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്ന ഇടമാണ്. അതിനാൽ തന്നെ ഇതിനകത്ത് എന്തുതരം വസ്തുക്കളാണ് ഉള്ളതെന്ന് വ്യക്തമായിരുന്നില്ല. ഉള്ളിൽ നിന്ന് പൊട്ടിത്തെറി കേൾക്കുകയും  ഈ ഷെഡ്ഡിന്റെ മുകൾ ഭാഗത്തെ ഷീറ്റ് പൂർണ്ണമായും കത്തിപ്പോവുകയും ചെയ്തിരുന്നു. ഫയര്‍ഫോഴ്സ് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുകയും അടക്കാൻ ഫയര്‍ഫോഴ്സിന് സാധിച്ചു.

Follow Us:
Download App:
  • android
  • ios