കോഴിക്കോട്: കോഴിക്കോട് തലയാട് മണിച്ചേരി മലയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. മണിച്ചേരി മല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന
സണ്ണിയാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ്  സംഭവം. വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.

പരിക്കേറ്റ റീനയെ തലയാട്, പൂനൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. ശക്തമായ ഇടിമിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.  റോണി സണ്ണി, സോണി സണ്ണി എന്നിവർ മക്കളാണ്.