ആള്‍ത്താമസമില്ലാത്ത വീടിന്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. സുല്‍ത്താന്‍ബത്തേരി കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം രാജമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെയാണ് അപകടം.
കല്‍പ്പറ്റ: ആള്‍ത്താമസമില്ലാത്ത വീടിന്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. സുല്‍ത്താന്‍ബത്തേരി കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം രാജമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെയാണ് അപകടം. ചുമര്‍ ഇടിഞ്ഞ് രാജമ്മയുടെ ദേഹത്ത് വീണ ശബ്ദം കേട്ടെത്തിയവരാണ് ഇവരെ ബത്തേരിയില സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എങ്കിലും മരണം സംഭവിച്ചു. രാജമ്മയുടെ വീടിന് സമീപത്തുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ സാധനങ്ങള്‍ വെക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
