വള്ളികുന്നം സ്വദേശി ശശിയാണ് ഇന്നലെ രാത്രി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

ആലപ്പുഴ: ആലപ്പുഴ നൂറനാട് വള്ളികുന്നത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശശിയാണ് ഇന്നലെ രാത്രി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ശശിയുടെ മക്കൾ ലോൺ എടുത്തിരുന്നു. ഒരു മാസത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി. ഇവർ മോശമായി സംസാരിച്ചതിൻ്റെ മനോവിഷമത്തിലാണ് ശശി ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. വീട് പണിക്കായി ഒന്നേകാൽ ലക്ഷം രൂപയാണ് കുടുംബം ലോണെടുത്തത്. 720 രൂപയാണ് അടവ് തുക. കുടുംബത്തിന്റെ പരാതിയിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)