Asianet News MalayalamAsianet News Malayalam

കനത്ത മഴയിൽ കോഴിക്കോട് കണ്ണീർ, വീട്ടുമുറ്റത്ത് നിൽക്കവെ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് അപകടമുണ്ടായത്

housewife died thunderstorm lightning at home Kozhikode kerala heavy rain asd
Author
First Published May 31, 2023, 1:23 AM IST

കോഴിക്കോട്: വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമി എന്നിവരുടെ മകൾ ഷീബ (43) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് (സീന ടൈലറിംഗ് താമരശ്ശേരി) ഭർത്താവ്.അമ്മ: ചിരിതകുട്ടി. മക്കൾ:  സുവർണ്ണ ( എളേറ്റിൽ എം ജെ എച്ച് എസ് വിദ്യാർത്ഥിനി) ,  അഭിനവ് (എളേറ്റിൽ ജി എം യു പി സ്കൂൾ വിദ്യാർത്ഥി). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും.

ഇതാ എത്തി മൺസൂൺ! ഇക്കുറി മഴക്ക് പ്രവചനാതീത സ്വഭാവം, ജാഗ്രത നിർദ്ദേശിച്ച് മുഖ്യമന്ത്രി; അതിതീവ്രമഴ മുൻകരുതലും

അതേസമയം സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നടക്കം അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു.

30-05-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം
31-05-2023:  ഇടുക്കി
01-06-2023:  ഇടുക്കി
02-06-2023: പത്തനംതിട്ട, ഇടുക്കി
03-06-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സംസ്ഥാനത്ത് 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത, വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം

Follow Us:
Download App:
  • android
  • ios