ആലപ്പുഴയിൽ കാർ ഓട്ടോയിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
ആലപ്പുഴ: കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങപുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. കരുവാറ്റ താമല്ലാക്കൽ സ്വദേശി ലത (62) ആണ് മരിച്ചത്.
പുലർച്ചെ 5 മണിയോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം ഒന്നിന് അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിനായി പോയതാണ് അയൽവാസികളായ നാല് സ്ത്രീകൾ. ഓട്ടോറിക്ഷയിൽ പോകുമ്പോൾ, നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; വീട്ടമ്മ മരിച്ചു
കണ്ണൂർ തേർത്തല്ലിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച്, സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിറകിലുണ്ടായിരുന്ന കാറിന്റെ ചക്രം കയറുകയും ചെയ്തു.
ഇടിച്ചതിന് ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോയി. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭർത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, തിരയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം