ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാതെ ആയിരുന്നെന്നാണ് മകൾ ആരോപിച്ചത്.

അഴീക്കോട്: അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന പി കെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌നയുടെ ആരോപണത്തിന് മറുപടിയുമായി കെഎം ഷാജി. കൊന്നതാണെന്ന് മകൾക്ക് ഉറപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടണം. അന്വേഷിച്ചാൽ ആരാണ് കൊന്നത് എന്ന് വ്യക്തമാകുമെന്നാണ് കെ എം ഷാജി പറഞ്ഞത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാതെ ആയിരുന്നെന്നാണ് മകൾ ആരോപിച്ചത്.

മകൾക്ക് കൊന്നതാണ് എന്ന് സംശയമുണ്ടെങ്കിൽ വെള്ളക്കടലാസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകണം. അന്വേഷിക്കണം എന്ന ആവശ്യവുമായി കുഞ്ഞനന്തന്റെ മകൾ മുഖ്യമന്ത്രിയെ സമീപിക്കണം. ഒരു പാത്രത്തിൽ ഭക്ഷണം തയ്യാറാക്കുന്ന ജയിലിൽ എങ്ങനെയാണ് കുഞ്ഞനന്തന് മാത്രം ഭക്ഷ്യ വിഷബാധയുണ്ടാവുകയെന്നാണ് കെഎം ഷാജി ചോദിക്കുന്നത്. അന്വേഷണം വരട്ടെ പറയേണ്ടിടത് പറയും . കുഞ്ഞനന്തന്റെ മരണ സമയത്ത് അഴീക്കോട് എംഎൽഎ താനായിരുന്നുവെന്നും കെ എം ഷാജി പറഞ്ഞു. കലാപ രാഷ്ട്രീയം അന്വേഷിക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

അന്നത്തെ മന്ത്രിയും ജയിൽ അധികൃതരുമാണ് കുഞ്ഞനന്തന്റെ മകളുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ നേരത്തെ പ്രതികരിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിൻ്റെ ബുദ്ധികേന്ദ്രമായ ഗൂഢാലോചന നടത്തിയവരെ ഇതുവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇവർ ആരാണെന്ന് മാധ്യമങ്ങൾക്കും കേരള ജനതക്കും അറിയാമെന്നും ഹസൻ പറഞ്ഞിരുന്നു.