ആലപ്പുഴ: ചേർത്തലയിൽ വൻ വൈൻ ശേഖരം പിടികൂടി. നഗരസഭ 23-ാം വാർഡ് കുരിശിങ്കൽ വീട്ടിൽ ലോനപ്പനാ (54)ണ് അറസ്റ്റിലായത്. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്ന251 ലിറ്റർ വൈനാണ് ഇയാളിൽ നിന്ന് പിടിച്ചത്.

കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും, ബിവറേജും, കള്ളുഷാപ്പുകളും പ്രവർത്തിക്കാത്ത സാഹചര്യം മുതലെടുത്ത് ഒരു ലിറ്റർ വൈൻ 180 രൂപ എന്ന നിരക്കിലാണ് ലോനപ്പൻ വിറ്റിരുന്നതെന്ന് പൊലീസ് പറയുന്നു. 

Read Also: മദ്യമില്ല: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഷേവിംഗ് ലോഷന്‍ കുടിച്ച യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

മോഷണത്തിന് സാധ്യത‍: ബിവറേജസ് ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി

ആലപ്പുഴയിൽ വയോധികൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ; മദ്യം കിട്ടാത്തതിൽ അസ്വസ്ഥനായിരുന്നെന്ന് നാട്ടുകാര്‍