Asianet News MalayalamAsianet News Malayalam

മദ്യപിച്ച് ബോധമില്ലാത്തവരും കുട്ടികളുമടക്കം നിരവധി കോളുകൾ: 108 -ൽ എത്തുന്ന വ്യാജ കോളിൽ അന്വേഷണത്തിന് ഉത്തരവ്

കിഡ്നി രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ തടസം സൃഷ്ടിച്ച് വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

Human Rights Commission has ordered an inquiry into fake calls to 108. ppp
Author
First Published Oct 30, 2023, 8:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പരായ 108 -ലേക്ക്  എത്തുന്ന വ്യാജ കോളുകളെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.  ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മദ്യപിച്ച് ബോധമില്ലാത്തവരും കുട്ടികളും 108 ലേക്ക് അനാവശ്യമായി വിളിക്കാറുണ്ടെന്ന് കോൾ സെന്റർ ജീവനക്കാർ പറയുന്നു. 2020 ജനുവരി 1 മുതൽ 2023 ഒക്ടോബർ വരെ 45,32,000 കോളുകളാണ് 108 ലേയ്ക്കെത്തിയത്.  ഇതിൽ 27,93,000 കോളുകളും അനാവശ്യമായിരുന്നു. ചിലതിൽ അസഭ്യവർഷം നിറഞ്ഞിരുന്നു. ഒരിക്കൽ ബാലരാമപുരത്ത് നിന്നും ഒരു കോളെത്തി.  108 ആമ്പുലൻസ് എത്തിയപ്പോൾ നക്ഷത്ര ആമയെ കൊണ്ടുപോകണമെന്നായി.   അമ്മമാർ കുഞ്ഞുങ്ങൾക്ക് ലോക്ക് ചെയ്ത്  നൽകുന്ന മൊബൈൽ ഫോണിൽ നിന്നു കുഞ്ഞുങ്ങളും 108 ലേക്ക് വിളിക്കാറുണ്ട്.  ലോക്ക് ചെയ്ത ഫോണിൽ നിന്നും 108 ലേക്ക് വിളിക്കാൻ കഴിയും.  പോലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ വിലപ്പെട്ട സമയം പാഴാകുമെന്നാണ് പറയുന്നത്

Read more: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; പ്രായോഗിക പരിഹാരം കണ്ടേ തീരൂവെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കിഡ്നി രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ തടസം സൃഷ്ടിച്ച് വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.

വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു.  തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ.  സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മുടക്കുന്നത്.  പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ.

ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും തുടർന്ന് ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാതിയിൽ പറയുന്നു.  ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കസേരയിലിരുത്തി റോഡിൽ കൊണ്ടുവന്ന ശേഷമാണ് വാഹനത്തിൽ ആശുപത്രിയിലേക്ക്  കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios