Asianet News MalayalamAsianet News Malayalam

ജോലിക്കിടെ അപകടം, ആനുകൂല്യം നൽകാതെ തൊഴിലാളിക്ക് അവഹേളനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സ്പിന്നിംഗ് മിൽ മാനേജർ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

Human Rights Commission takes case in denying support and benefits after getting labour injured on duty vkv
Author
First Published Sep 30, 2023, 2:33 PM IST | Last Updated Sep 30, 2023, 2:33 PM IST

കോഴിക്കോട്: ജോലിക്കിടെയുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളിയെ അവഹേളിച്ച സംഭത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവണ്ണൂർ മലബാർ സ്പിന്നിംഗ് മില്ലിലെ ജോലിക്കിടയിൽ കാലിന് അപകടം സംഭവിച്ച തൊഴിലാളിയെ ജോലിയിൽ സ്ഥിരമാക്കാതെയും ആനുകൂല്യങ്ങൾ നൽകാതെയും അവഹേളിച്ച മാനേജ്മെന്‍റിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 

പരാതിയിൽ സ്പിന്നിംഗ് മിൽ മാനേജർ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 31 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കുനിയിൽ പറമ്പ സ്വദേശി കെ.കെ.രാജീവ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Read More :  ജയിലിൽ കഴിയവെ പരിചയത്തിലായ സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിക്ക് 15 വർഷം കഠിന തടവ്

Latest Videos
Follow Us:
Download App:
  • android
  • ios