ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചയാണ് സംഭവം.

തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചയാണ് സംഭവം. 

അയിലം മൂലയിൽ വീട്ടിൽ ശാലിനി (32)യെ ഭർത്താവ് ബിജു (38) നിലവിളക്കെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടന്ന ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. ബിജു ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലാണ്.