കഴിഞ്ഞ ദിവസം എറണാകുളത്തും മയക്കുമരുന്നുമായി ഒരു യുവാവ് പിടിയിലായിരുന്നു. ആറരക്കിലോ കഞ്ചാവും 23ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളിയെ കുന്നത്തുനാട് എക്‌സൈസ് സംഘമാണ് പിടികൂടിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളിയെ പിടികൂടി. തിരുവനന്തപുരം മണക്കാടാണ് 2 കിലോഗ്രാം കഞ്ചാവും 02.367 ഗ്രാം ബ്രൗൺ ഷുഗറും സഹിതം പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിലായത്. ലോക്‌സഭ ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈ നടത്തിയ പ്രത്യേക പരിശോധനയിലാണ് അതിഥി തൊഴിലാളിയായ സജിറുൽ ഇസ്ലാമിനെ പിടികൂടുന്നത്.

സംശയ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ എക്സൈസ് പിടികൂടി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ബാഗിൽ നിന്നും കഞ്ചാവും ബ്രൗൺ ഷുഗറും എക്സൈസ് കണ്ടെടുക്കുകയായിരുന്നു. ഇയാൾ നിലവിൽ മണക്കാട് ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിക്കുകയാണെന്ന് എക്സൈസ് പറഞ്ഞു. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടർ ഗ്രേഡ് രജി കുമാര്‍, പ്രിവന്റീവ് ഓഫീസർ, അനില്‍ കുമാര്‍, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, അജിത്ത്, അല്‍ത്താഫ്, എക്സൈസ് ഡ്രൈവർ ജിനിരാജ് എന്നിവരും ഉണ്ടായിരുന്നു.

Read More : 'ചായേ ചായേ'... വിളിച്ച് പോകുന്നതിനിടെ വീണത് ഇന്‍റർസിറ്റിക്ക് അടിയിലേക്ക്; പാഞ്ഞ് ട്രെയിൻ, ഞെട്ടിയാളുകൾ; പക്ഷേ!

കഴിഞ്ഞ ദിവസം എറണാകുളത്തും മയക്കുമരുന്നുമായി ഒരു യുവാവ് പിടിയിലായിരുന്നു. ആറരക്കിലോ കഞ്ചാവും 23ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളിയെ കുന്നത്തുനാട് എക്‌സൈസ് സംഘമാണ് പിടികൂടിയത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ചോട്ടാഭായ് എന്ന് അറിയപ്പെടുന്ന അസം സ്വദേശി ഹക്കിമ്മാണ് പിടിയിലായത്. മയക്കുമരുന്ന് ഇടപാടുകളിലൂടെ ചോട്ടാഭായ് എന്ന് കുപ്രസിദ്ധി നേടിയ ആളാണ് ഹക്കിമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.