ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കൊല്ലം: കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു. മരുമകൾ ജോലി സ്ഥലത്തും ചെറു മക്കൾ സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണവും ആത്മഹത്യയും നടന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. നിലവിൽ അനീസ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കൊച്ചിയിൽ യുവാവ് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, വീട്ടിലെത്തി ജീവനൊടുക്കി
കൊച്ചിയിൽ വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരിങ്ങോൽ സ്വദേശി ബേസിൽ (എൽദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. പെരുമ്പാവൂർ രായമംഗലത്തെ അൽക്കയെന്ന പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ പ്രതി, തടയാൻ ശ്രമിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടുകയായിരുന്നു. അതിക്രമം നടത്തിയ ശേഷം കടന്നുകളഞ്ഞ എൽദോസ് ഇരിങ്ങോലിലെ വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. വെട്ടേറ്റ ഔസഫ്, ഭാര്യ ചിന്നമ്മ പേരക്കുട്ടി അൽക്ക എന്നിവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അൽക്കയെ ലക്ഷ്യമിട്ടായിരുന്നു എൽദോസെത്തിയതെന്നും അൽക്കയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഔസഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു.
