മകന്റെ കൂടെയാണ് ഇരുവരും താമസിക്കുന്നത്. മകനും ഭാര്യയും വൈകിട്ട് പുറത്തു പോയി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂർ മലോൽ കൃഷ്ണൻ (74) ഭാര്യ കരിമ്പാലക്കണ്ടി നാരായണി (62) എന്നിവരാണ് മരിച്ചത്. നാരായണിയെ കിടപ്പുമുറിയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും ഭർത്താവ് കൃഷ്ണനെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. മകന്റെ കൂടെയാണ് ഇരുവരും താമസിക്കുന്നത്. മകനും ഭാര്യയും വൈകിട്ട് പുറത്തു പോയി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. മരിച്ച നാരായണി കുറച്ചു നാളായി അൽഷിമേഴ്സ് രോഗം ബാധിച്ച് ചികിത്സയിലാണ്. ഭാര്യയുടെ അസുഖത്തിൻ്റെ തീർത്ത മന: പ്രയാസമായിരിക്കാം കാരണമെന്ന് പൊലീസ് നിഗമനം. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ജാതി അധിക്ഷേപവു൦ സ്ത്രീധനപീഡനവും; കൊച്ചിയിലെ സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവടക്കം മൂന്ന് പേര്‍ അറസ്റ്റിൽ
കൊച്ചി : കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുമേഷും ഭര്‍തൃമാതാവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. സുമേഷിന്റെ അമ്മ രമണിയെയു൦, സഹോദരന്റെ ഭാര്യ മനീഷയെയു൦ കുന്നംകുളത്തെ വീട്ടിൽ നിന്ന് വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ജൂൺ ഒന്നിനാണ് സംഗീത ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്ബന്ധുക്കളുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
2020 സെപ്റ്റംബറിലാണ് തൃശൂര്‍ സ്വദേശിയായ സുമേഷും സംഗീതയും വിവാഹിതരാകുന്നത്. അതിന് ശേഷം തൃശൂർ കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ വെച്ച് കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു പ്രതീക്ഷിച്ചത്ര സ്ത്രീധനം കിട്ടിയില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം. പുലയ സമുദായ അംഗമായ സംഗീതയെ ഉൾക്കൊള്ളാൻ ഈഴവ സമുദായത്തിൽപ്പെട്ട സുമേഷിന്‍റെ വീട്ടുകാർ തയ്യാറായിരുന്നില്ലെന്നതും പിന്നീട് വ്യക്തമായി.
