ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭർത്താവ് മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറുമാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളുംമറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍അമലിനെയും രാജേന്ദ്രന്‍ തീവച്ചത്. പെയിന്‍റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ കയ്യില്‍ കരുതിയ ടര്‍പ്പന്‍റൈന്‍ ഒഴിച്ചാണ് ഇരുവരെയും തീകൊളുത്തിയത്. ചേര്‍ത്ത് പിടിച്ചതിനാല്‍ രാജേന്ദ്രനും പൊള്ളലേറ്റു. ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി. രാജേന്ദ്രന്‍ വീടിന്‍റെ അകത്തുതന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയുമായിരുന്നു. 

'കുളിമുറിയിൽ കുളിക്കുന്നത് ചൊല്ലി തർക്കം'; മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി ജയിലിൽ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

YouTube video player