തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിന്‍റെ ഭാഗമായി കെ എസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ നിശാന്തിനിയും

തിരുവനന്തപുരം: അമ്മമാരെ ചേർത്തണച്ചും സ്‌നേഹം നിറച്ചും ഓണസദ്യ വിളമ്പി, ഓണക്കോടി സമ്മാനിച്ച് ഐഎഎസ്, ഐപിഎസ് ദമ്പതികൾ. ആരോരുമില്ലെന്ന് എത്രയോ നാളുകളായി സ്വയം പറഞ്ഞവർക്കൊപ്പം ഒരുപകൽ നേരം കുടുംബ സമേതം കൂട്ടുചേർന്ന് അവര്‍ സ്‌നേഹം പങ്കിട്ടു. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിന്‍റെ ഭാഗമായി കെ എസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ നിശാന്തിനിയും. ഒത്തിരിയോണങ്ങൾ ഉറ്റവര്‍ക്കൊപ്പം ഒരുമിച്ചുണ്ട് മക്കൾക്ക് വിളമ്പി ഒടുവില്‍ ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടു പോയി ജീവിത യാഥാർഥ്യങ്ങളിൽ പകച്ചുപോയവർക്ക് മുന്നിൽ സ്‌നേഹ നാമ്പായി മാറി എം ജി രാജമാണിക്യത്തിൻ്റെയും ആർ നിശാന്തിനിയുടെയും കുടുംബത്തിന്‍റെയും കരുതലും ചേര്‍ത്തണയ്ക്കലും. നാക്കിലയിൽ സ്‌നേഹത്തിൻ്റെ വറ്റ് വിളമ്പി അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് ഇരുവരും മടങ്ങിയത്. തിരുവനന്തപുരത്തെ ക്യാമറമാൻമാരുടെ സ്‌നേഹ കൂട്ടായ്മയാണ് അമ്മയോണം സംഘടിപ്പിച്ചത്. കെയർ ഹോമിലെ അമ്മമാർക്ക് ഇരുവരും ചേർന്ന് ഓണക്കോടി കൈമാറി, സ്‌നേഹപ്പുതപ്പണിയിച്ച് ഇരുവരും അമ്മമാരുടെ വാൽസല്യ നിധികളായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം