ലാറ്റിൻ അമേരിക്കൻ ട്രേഡ് കൗൺസിലിന്റെ 33 രാജ്യങ്ങളുടെ ഗുഡ് വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഐ സി എൽ ഫിൻകോർപ് ചെയർമാൻ അഡ്വ കെ ജി അനിൽകുമാറിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു

അഡ്വ.കെ ജി അനിൽകുമാറിന് ലഭിച്ച അംഗീകാരം ഇരിങ്ങാലക്കുടയ്ക്കാകെ അഭിമാനമെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ലാറ്റിൻ അമേരിക്കൻ ട്രേഡ് കൗൺസിലിന്റെ 33 രാജ്യങ്ങളുടെ ഗുഡ് വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഐ സി എൽ ഫിൻകോർപ് ചെയർമാൻ അഡ്വ കെ ജി അനിൽകുമാറിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ആദ്യമായി ഈ ഒരു അംഗീകാരം ലഭിച്ച മലയാളി ഇരിങ്ങാലക്കുടക്കാരനായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇരിങ്ങാലക്കുടയുടെ നാനമുഖമായ വികസനത്തിന് വ്യത്യസ്തങ്ങളായ തലങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് അനിൽ കുമാറെന്നും ബിഷപ്പ് പറഞ്ഞു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വവും അഡ്വ. കെ ജി അനിൽകുമാറിന് ആദരം സമർപ്പിച്ചു. 

ദേവസ്വം ചെയർമാൻ കെ എ ഗോപി പൊന്നാട നൽകിയാണ് ആദരം സമർപ്പിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യപരമായും നയതന്ത്രതലത്തിലും വലിയ തോതീൽ സൗഹൃദം സ്ഥാപിക്കുന്നതിനും ബന്ധങ്ങൾ ശക്തിപെടുത്തുന്നതിനും ഈ പദവി ഉപയോഗിച്ച് അനിൽകുമാറിന് സാധിക്കട്ടെയെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. അഡ്മിൻസ്ട്രേറ്റർ ഉഷ നന്ദനി ,ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.