ആന്ധ്രയില്‍ നിന്ന് ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സാബു
മലപ്പുറം: ആന്ധ്രയില്‍ നിന്നും കേരളത്തിലേത്ത് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് (56) മോങ്ങത്ത് പിടിയിലായത് 4.7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവ് പൊതികള്‍ ഒട്ടിച്ചുവെച്ചായിരുന്നു കടത്ത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ആന്ധ്രയില്‍ നിന്ന് ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സാബുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 2020 ല്‍ 3.5 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇടുക്കി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍. എ സ്.ഐമാരായ ജിഷില്‍, ജസ്റ്റിന്‍ എന്നിവരുടെ നേത്യത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങള്ളും കൊണ്ടോട്ടി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
