സിപിഎം നേതാവ് എം.എം മണിയുടെ പ്രസ്താവന വിവാദത്തിൽ 

തൊടുപുഴ : വീണ്ടും വിവാദ പ്രസ്താവനയുമായി മുതിർന്ന സിപിഎം നേതാവ് എം.എം മണി. അടിച്ചാൽ തിരിച്ച് അടിക്കണം, ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നില നിൽപ്പില്ലെന്ന എം എം മണിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന എംഎം മണി പറയുന്നു. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നത്. പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും പ്രസ്താവനയിലുണ്ട്.

ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാനദിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കിട്ടി

Embed VideoYouTube video player