മൂന്നാര്‍ ടൗണിൽ ഇക്കാ നഗറിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയ്യേറി നിര്‍മ്മിച്ചു കൊണ്ടിരുന്ന കെട്ടിടമാണ് പൊളിച്ചുനീക്കിയത്. 

മൂന്നാർ: ഇടുക്കിയില്‍ സർക്കാർ ഭൂമി കൈയ്യേറി നിര്‍മ്മിച്ച വീട് റവന്യൂ സംഘം പൊളിച്ചുനീക്കി. മൂന്നാര്‍ ടൗണിൽ ഇക്കാ നഗറിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയ്യേറി നിര്‍മ്മിച്ചു കൊണ്ടിരുന്ന കെട്ടിടമാണ് പൊളിച്ചുനീക്കിയത്. ഇക്കാ നഗർ സ്വദേശിയായ എം രാജ എന്നയാളാണ് സര്‍ക്കാര്‍ ഭൂമികൈയ്യേറി നിർമാണം നടത്തിവന്നത്. 

മൂന്നാര്‍ ടൗണിൽ നല്ലതണ്ണി കവലയിൽ നിര്‍മ്മിച്ച അനധികൃത കെട്ടിട നിർമാണത്തിന് അധികൃതര്‍ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എം.അബ്ബാസ് എന്നയാളുടെ ലോഡ്ജിനു മുകളിൽ നടത്തിവന്ന നിർമ്മാണങ്ങളാണ് പഞ്ചായത്ത്, റവന്യൂ അധികൃതർ നിർത്തിവയ്പിച്ചത്. റോഡ്, തോട് എന്നിവയുടെ പുറമ്പോക്കിൽ നിർമ്മിച്ച ലോഡ്ജിന്റെ പ്രവർത്തനവും പഞ്ചായത്ത് അധികൃതർ താൽക്കാലികമായി നിർത്തിവയ്പിച്ചു. 

Read More: മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു; വീട് തകര്‍ത്തു, കൃഷി നശിപ്പിച്ചു

സ്പെഷ്യൽ റവന്യൂ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി വി.ആർ.അജിത്കുമാർ, മൂന്നാർ വില്ലേജ് ഓഫീസർ എം.എം.സിദ്ധിഖ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികളെടുത്തത്.

Read More: മൂന്നാറില്‍ പെട്ടിക്കടകളുടെ കയ്യേറ്റം ഒഴിപ്പിച്ചു; വ്യാപക പരാതി