Asianet News MalayalamAsianet News Malayalam

ഡ്രൈ ഡേയില്‍ അടക്കം 'ഓടുന്ന ബാര്‍' നടത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

എറണാകുളം മാർക്കറ്റ് കനാൽ റോഡിലാണ് മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്.

illegal Liquor delivery even in Dry Day woman arrested
Author
First Published Sep 4, 2022, 9:07 AM IST

കൊച്ചി: ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തിയ യുവതി കൊച്ചിയിൽ പിടിയിലായി.  മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ പോലും ഇവർ മദ്യ വിൽപ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്നത്. സംഭവത്തിൽ 37കാരിയായ രേഷ്മയെയാണ് പൊലീസ് പിടികൂടിയത്.  

എറണാകുളം മാർക്കറ്റ് കനാൽ റോഡിലാണ് മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. 

തുടർന്ന് പൊലീസ് ഇവരെ മദ്യകുപ്പികളോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. സംഘത്തിൽ പ്രിൻസിപ്പൽ എസ്‌ ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരും ഉണ്ടായിരുന്നു.

ശിക്ഷാവിധി കേട്ട ഉടന്‍ 'മുങ്ങി'; പോക്സോ കേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം

പാലക്കാട് : പാലക്കാട് പോക്സോ കേസിലെ പ്രതി മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴ ചുമത്തിയും ശിക്ഷിച്ചിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More : വ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദ്ദനം; പണമാവശ്യപ്പെട്ട് മകനെ വിളിച്ച് ഭീഷണി; എറണാകുളത്ത് മൂന്ന് പേർ പിടിയിൽ

Follow Us:
Download App:
  • android
  • ios