രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രതീഷ് കുമാറിന്റെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.5 ലിറ്റർ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കായംകുളം: കണ്ടല്ലൂർ തെക്കുഭാഗത്ത് എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്നയാൾ അറസ്റ്റിൽ. കണ്ടല്ലൂർ തെക്കുമുറി പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാറിനെയാണ് (44) അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.5 ലിറ്റർ മദ്യം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇയാൾ വീട്ടിലും പരിസരത്തുമായി അനധികൃത മദ്യവിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Add Asianetnews as a Preferred SourcegooglePreferred

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഇ മുഹമ്മദ് മുസ്തഫ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ രാഹുൽ കൃഷ്ണൻ, ഇമ്മാനുവൽ, വനിതാ സിവിൽ എക്സൈസ് ഓഫിസര്‍ വാണി സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.