വാണിജ്യ ആവശ്യത്തിനായുള്ള ഒമ്പത് സിലണ്ടറുകളും ഗാർഹിക ഉപയോഗത്തിനായുള്ള  മൂന്ന് സിലണ്ടറുകളുമടക്കം 12 സിലണ്ടറുകളാണ് പിടികൂടിയത്

കോഴിക്കോട്: കൂടത്തായിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലണ്ടറുകൾ താലൂക്ക് സപ്ലെ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. കൂടത്തായി പൂവ്വോട്ടിൽ അബ്ദു റഹ്മാൻ്റെ വീട്ടിൽ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള ഒമ്പത് സിലണ്ടറുകളും ഗാർഹിക ഉപയോഗത്തിനായുള്ള മൂന്ന് സിലണ്ടറുകളുമടക്കം 12 സിലണ്ടറുകളാണ് പിടികൂടിയത്. 

രഹസ്യവിവരത്തെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഡോ.പി.പി വിനോദ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ എ അബ്ദുസമദ്, എം.ബി.ദിനേഷ്, ഡ്രൈവർ സുരേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. സഹായത്തിനായി കോടഞ്ചേരി പൊലീസും സ്ഥലത്തെത്തി.

യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ പ്രകാശ്-രമണി ദമ്പതികളുടെ മകന്‍ നിഖില്‍ (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളേംകുന്നില്‍ ബാലന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ ബബിത (22) എന്നിവരെ സുല്‍ത്താന്‍ബത്തേരി നഗരപ്രാന്തത്തിലുള്ള സ്വകാര്യ ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളായ യുവതിയും യുവാവും മണിച്ചിറയിലെ സ്വകാര്യ റെസിഡന്റ്‌സിയിലെത്തി മുറിയെടുത്തതെന്ന് പറയുന്നു. 

ഇന്ന് ഏറെ നേരമായിട്ടും ഇരുവരെയും മുറിക്ക് പുറത്തേക്ക് കാണാത്തത് കാരണം ഹോംസ്‌റ്റേ അധികൃതരെത്തി വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബത്തേരി പോലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുറിയിലെ ഫാനിന് സമീപമുള്ള ഹുക്കില്‍ ബന്ധിച്ച പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങിയത്. മുന്‍പ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന പ്രകാശന്‍ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നാട്ടില്‍ തന്നെ സാധാരണ തൊഴിലുകളിലേര്‍പ്പെട്ടുവരികയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്ന ബബിതക്ക് നിലവില്‍ ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. പോലീസ് നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി.