കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 

കണ്ണൂർ: സംസ്ഥാത്ത് രണ്ട് ജില്ലകളിലായുണ്ടായ അപകടങ്ങളില്ർ 3 പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. 

അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാക്കളോടിച്ച ബൈക്ക് അമിത വേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Asianet News Live | Shafeeq | Parliament Protest | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്