50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് രണ്ടോടെ ഉപ്പള ടൗണിലാണ് സംഭവം

കാസര്‍കോട്: കാസർകോട് ഉപ്പളയിൽ എടിഎമ്മിൽ നിറക്കാനായി വാഹനത്തില്‍ കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. പണം അടങ്ങിയ ബോക്സ് വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് എടുത്തു കൊണ്ട് പോവുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഒരു എടിഎമ്മിൽ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ മോഷണം നടന്നത്. വാഹനം നിര്‍ത്തിയശേഷം സമീപത്തെ എടിഎമ്മില്‍ സ്വകാര്യ കമ്പനി ജീവനക്കാരൻ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബോക്സുമായി സ്ഥലം വിടുകയായിരുന്നു.

വാഹനത്തിന്‍റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്‍റെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോള്‍ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 

കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപ്പന, എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് 588 ലിറ്റർ, കള്ള് ഷാപ്പ് അടച്ചുപൂട്ടി


ATM മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം കവർന്നു