എഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; അന്വേഷണം ചെന്നെത്തിയത് 14 വയസുകാരനിൽ
പരാതി ലഭിച്ച് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് 14 വയസുകാരനാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.

കല്‍പ്പറ്റ: വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ പതിനാലു വയസുകാരനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. എ.ഐ സാങ്കേതികവിദ്യ വഴി തയ്യാറാക്കിയ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ എക്കൗണ്ട് നിര്‍മ്മിച്ച് വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചിരുന്നതായും വിദ്യാര്‍ഥിനികളെ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ച് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് 14 വയസുകാരനാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ദമ്പതികളുടെ വ്യാജ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ, ഉപയോഗിച്ചത് എഐ സാങ്കേതിക വിദ്യ; പിന്നിൽ ജീവനക്കാരി!
ദില്ലി: സ്വകാര്യ നിമിഷങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിൽ വിശദീകരണവുമായി ദമ്പതികൾ. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ മോർഫ് ചെയ്തതാണെന്നും തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാനായി വീഡിയോ കൃത്രിമമായി നിർമിച്ച് പ്രചരിപ്പിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ദമ്പതികൾ വിശദീകരണവുമായി എത്തിയത്. ജലന്ധറിലെ തങ്ങളുടെ റസ്റ്റോറന്‍റില്‍ 'കുൽഹാദ് പിസ്സ' പാചകം ചെയ്തതിലൂടെ പ്രശസ്തരായ ദമ്പതികളുടെ വീഡിയോയാണ് പ്രചരിച്ചത്. വീഡിയോ പ്രചരിപ്പിക്കരുതെന്ന് ഇരുവരും ആളുകളോട് അഭ്യർത്ഥിച്ചു.
ഒരു വ്യക്തി തന്നെ ബ്ലാക്ക് മെയിൽ ചെയ്താണ് വ്യാജ വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ വ്യാജമാണ്. 15 ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം വന്നു. വീഡിയോ സഹിതമായിരുന്നു മെസേജ്. പണം തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം നൽകേണ്ടതില്ലെന്ന് തീരുമാനിച്ച് ജലന്ധറിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ ചിലരെ പൊലീസ് പിടികൂടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കുഞ്ഞ് ജനിക്കുന്നതിനാൽ രണ്ട് മൂന്ന് ദിവസത്തേക്ക് ആശുപത്രി സന്ദർശനങ്ങളുടെ തിരക്കിലായിരുന്നു. അതുകൊണ്ട് കൂടുതൽ ശ്രദ്ധിച്ചില്ല. അതിനിടെ വീഡിയോ പ്രചരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...