പ്രീമിയം ഇന്ധന വിലയും കമ്പനി കൂട്ടിയിട്ടുണ്ട്. ഔദ്യോഗികമായി ഇക്കാര്യം കമ്പനി അറിയിച്ചിട്ടില്ല. മെട്രോ നഗരങ്ങളിലായി 120 റീട്ടെയിൽ ഔട്ട്‌ലെറ്റ് ഉള്ള കമ്പനി ആണ് ഷെൽ.

ദില്ലി: ഇന്ധന വിലക്കയറ്റം കാരണം നിരക്ക് കൂട്ടി കമ്പനികൾ. ഇൻഡിഗോ ഇന്ധന ചാർജ് കൂട്ടി. ആഭ്യന്തര യാത്രകൾക്ക് 500 കിലോമീറ്ററിൽ താഴെ കുറഞ്ഞത് 275 രൂപയും 2000 കിലോമീറ്ററിന് മുകളിൽ 950 രൂപയും കൂട്ടി. വിദേശ യാത്രകൾക്ക് കാര്യമായി വർധിപ്പിച്ചു. ചെറിയ യാത്രകൾക്ക് 2500 രൂപ മുതൽ ഗൾഫിലേക്ക് 5000 രൂപയും യൂറോപ്പിലേക്ക് 10,000 രൂപയുമാണ് കൂട്ടിയത്. ഒരു സ്വകാര്യ കമ്പനി കൂടി പെട്രോൾ ഡീസൽ വില കൂട്ടി. ഷെൽ ഇന്ത്യ ആണ് പെട്രോൾ ലിറ്ററിന് 7 രൂപ 41 പൈസയും, ഡീസലിന് 25 രൂപ 01 പൈസയും ആണ് കൂട്ടിയത്. പ്രീമിയം ഇന്ധന വിലയും കമ്പനി കൂട്ടിയിട്ടുണ്ട്. ഔദ്യോഗികമായി ഇക്കാര്യം കമ്പനി അറിയിച്ചിട്ടില്ല. മെട്രോ നഗരങ്ങളിലായി 120 റീട്ടെയിൽ ഔട്ട്‌ലെറ്റ് ഉള്ള കമ്പനി ആണ് ഷെൽ.

Add Asianetnews as a Preferred SourcegooglePreferred