Asianet News MalayalamAsianet News Malayalam

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി, കോഴിക്കോട് പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട് ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം

Infant died Feeding stuck throat at Kozhikode
Author
First Published Nov 13, 2023, 2:48 PM IST

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്‍റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്‍റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. 

ഇക്കഴിഞ്ഞ മെയില്‍ വടകരയിലും മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചിരുന്നു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽ ഫർഹത്തിന്‍റെയും തീക്കുനി സ്വദേശി അര്‍ഷാദിന്‍റെയും 35 ദിവസം പ്രായമായ മകൾ അൻസിയയാണ് മരിച്ചത്. മുലപ്പാൽ നൽകുമ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. 
8മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസ്സം, കാരണമറിയാതെ വീട്ടുകാ‌ർ, തൊണ്ടയില്‍ കുടുങ്ങിയത് കൊമ്പന്‍ ചെല്ലി വണ്ട്!

Follow Us:
Download App:
  • android
  • ios