ഒരു കുട്ടിയടക്കം അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഇലക്ട്രിക് പോസ്റ്റ് പൂർണമായും തകർന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. മുക്കം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്ത് വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.