Asianet News MalayalamAsianet News Malayalam

മൂന്നുവര്‍ഷമായി നിക്ഷേപകര്‍ക്ക് മുതലും പലിശയും കൊടുക്കാതെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്

2017 വരെ നിക്ഷേപകർക്ക് പലിശ അടക്കം കിട്ടിയതാണ്. എന്നാൽ മൂന്ന് കൊല്ലം മുന്‍പ് മുതൽ ബാങ്കിൽ എത്തുന്നവർ നിരാശയോടെയാണ് മടങ്ങുന്നത്. അത്യാവശ്യക്കാർക്ക് പോലും പണം തിരികെ കൊടുക്കുന്നില്ല.

Investers not get benefits from cpm ruled cooperative bank at pathanamthitta
Author
First Published Aug 30, 2022, 2:13 AM IST

കോന്നി : മൂന്ന് വർഷമായി നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാതെ പത്തനംതിട്ട കോന്നിയിലെ എലിമുള്ളം പ്ലാക്കൽ സഹകരണ ബാങ്ക്. 72 നിക്ഷേപകർക്കായി 85 ലക്ഷം രൂപയോളമാണ് നൽകാനുള്ളത്. എന്നാൽ നിക്ഷേപകരുടെ പണം എവിടെ പോയെന്ന ചോദ്യത്തിന് കഴിഞ്ഞ കാലങ്ങളിലെ ഭരണസമിതികൾക്ക് കൃത്യമായ മറുപടിയില്ല.

പത്തനംതിട്ടയിലെ മലയോരമേഖലയാണ് എലിമുള്ളുംപ്ലാക്കൽ. ജന സാന്ദ്രത കുറഞ്ഞ പ്രദേശം. വർഷങ്ങൾക്ക് മുന്പാണ് ഈ മേഖല കേന്ദ്രീകരിച്ച് സഹകരണ ബാങ്ക് തുടങ്ങിയത്. പട്ടിക വർഗ പട്ടിക ജാതി വിഭാഗത്തിലുള്ളവരാണ് സഹകരണ ബാങ്കിലെ നിക്ഷേപകരിലെ ഭൂരിഭാഗം ആളുകളും. 

2017 വരെ നിക്ഷേപകർക്ക് പലിശ അടക്കം കിട്ടിയതാണ്. എന്നാൽ മൂന്ന് കൊല്ലം മുന്‍പ് മുതൽ ബാങ്കിൽ എത്തുന്നവർ നിരാശയോടെയാണ് മടങ്ങുന്നത്. അത്യാവശ്യക്കാർക്ക് പോലും പണം തിരികെ കൊടുക്കുന്നില്ല. സാധാരണക്കാരുടെ ചെറിയ ചെറിയ തുക ആയതിനാൽ ഇതുവരെ ആരും പൊലീസിൽ പരാതി കൊടുത്തിട്ടില്ല. ചികിത്സ ആവശ്യങ്ങൾക്കായാണ് ഞള്ളൂർ സ്വദേശി സാറാമ്മ ചാക്കോ ബാങ്കിൽ പണം നിക്ഷേപിത്

ശാരീരിക വെല്ലുവിളികൾ നേരിടുന്ന ജോസ് 2014ൽ പണം നിക്ഷേപിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ പണം കിട്ടുന്നില്ല.  നിക്ഷേപ തുക തിരിച്ച് കിട്ടാത്തത് മൂലം മക്കളുടെ പഠനം മുടങ്ങിയവരും വീട് നിർമ്മാണം പാതി വഴിയിൽ ഉപക്ഷിച്ചവരും വേറയുമുണ്ട്. വ‌ർഷങ്ങളോളം സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചത്. 

സാമ്പത്തിക ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും പണം എവിടെ പോയെന്ന് ആർക്കും അറിയില്ല. നിലവിൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. നിക്ഷേപത്തിനനുസരിച്ച് വായ്പയും ചിട്ടിയും സ്വർണപണയവും നടത്താത്തതാണ് തകർച്ചയ്ക്ക് കാരമെന്നാണ് നിഗമനം. മുന്‍പ് ബാങ്കിലുണ്ടായിരുന്ന സെക്രട്ടറി കേരള ബാങ്കിലെ പരീക്ഷ എഴുതി ജോലിയിൽ കയറി.

തൊടുപുഴ അര്‍ബന്‍ ബാങ്കിനെതിരെയുള്ള ആർബിഐ നടപടി,അപ്പീലിനൊരുങ്ങി ഭരണസമിതി,പ്രതിസന്ധിയില്ലെന്ന് ബാങ്ക്

മലപ്പുറം ജില്ലയ്ക്ക് അപൂര്‍വ്വ നേട്ടം: റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളും ആധാര്‍ സീഡിംഗ് നടത്തിയ ആദ്യ ജില്ല

Follow Us:
Download App:
  • android
  • ios