Asianet News MalayalamAsianet News Malayalam

അമ്പമ്പോ എന്തൊരു തട്ടിപ്പ്; ലക്ഷം തന്നാൽ മാസം 1000 രൂപ ലാഭവിഹിതം; മലപ്പുറത്ത് തട്ടിയത് 11. 72 കോടിയെന്ന് പരാതി

പണം വാങ്ങി കബളിപ്പിച്ചതിനും നിക്ഷേപകരെ ഭീഷണിപ്പെടുത്തിയതിനുമെതിരെ ജില്ല പൊലീസ്​ സൂപ്രണ്ടിന്​ പരാതി നൽകി.

investors allegation against super market owners financial fraud case prm
Author
First Published Dec 4, 2023, 9:31 PM IST

മലപ്പുറം: സൂപ്പർമാർക്കറ്റ്​ ഉടമകൾ ലാഭവിഹിതം വാഗ്ദാനം ചെയ്​ത്​ പണം തട്ടിയെടുത്തതായി ആരോപണം. പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയായ വിക്ടിം അസോസിയേഷൻ ഭാരവാഹികളാണ് സൂപ്പർമാർക്കറ്റ് ഉടമകൾക്കെതിരെ രം​ഗത്തെത്തിയത്. പാർട്​ണർ ആക്കാമെന്ന വ്യാജേന മുദ്രപത്രത്തിൽ ഒപ്പിടുവിച്ച് ഇവർ ​പലരിൽനിന്നായി 11.72 കോടി രൂപയോളം പിരിച്ചെടുത്തെന്നും വാ​ഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും ഇവർ ആരോപിച്ചു​. കമ്പനി ആക്ട്​ പ്രകാരം നിയമസാധുത‌യില്ലാത്ത കരാറിലാണ് തട്ടിപ്പുകാർ ഒപ്പിടുവിച്ചതെന്നും പറയുന്നു.

മാസത്തിൽ ചുരുങ്ങിയത്​ ​ഒരു ലക്ഷത്തിന്​ 1000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് വ്യക്തമായി. വഞ്ചിതരായവർ കഴിഞ്ഞ ഒക്ടോബർ 12നാണ്​ വിക്ടിം അസോസിയേഷൻ രൂപവൽക്കരിച്ചു​. സെപ്​റ്റംബർ 30വരെയുള്ള ലാഭം കണക്കാക്കി നിക്ഷേപവും ലാഭവിഹിതവും നൽകാമെന്ന്​ ചർച്ചയിൽ സമ്മതിച്ചെങ്കിലും പണം നൽകാതെ വീണ്ടും കബളിപ്പിച്ചു.

നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചപ്പോൾ  കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഇവർ ആരോപിച്ചു. പണം വാങ്ങി കബളിപ്പിച്ചതിനും നിക്ഷേപകരെ ഭീഷണിപ്പെടുത്തിയതിനുമെതിരെ ജില്ല പൊലീസ്​ സൂപ്രണ്ടിന്​ പരാതി നൽകി.  വാർത്തസമ്മേളനത്തിൽ കൺവീനർ എൻ.കെ. അമീർ, മുഹമ്മദ്​ ഹസൻ വളച്ചട്ടി, കെ. ഉമ്മർ വെന്നിയൂർ, എൻ.കെ. അജ്​മൽ, സി. ഹംസ, ഖദീജ കൊന്നോല എന്നിവരും പ​ങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios