ഇന്നലെ ജോലി കഴിഞ്ഞെത്തിയ ജീവനക്കാരില്‍ ഒരാളാണ് മനോഹരനെ മുറിക്കുള്ളില്‍ വിഷം കഴിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തിലെ വാച്ചര്‍ വിഷം കുടിച്ച് മരിച്ചു. ഇടമലക്കുടി പരപ്പയാര്‍ കുടിയില്‍ മനോഹരനാണ് ഇന്നലെ വൈകുന്നേരത്തോടെ വിഷം കുടിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 27 ന് വീട്ടില്‍ നിന്നും ദേശീയോദ്യാനത്തിലെത്തിയ മനോഹരന്‍ ജോലിയില്‍ പ്രവേശിക്കാതെ ജീവനക്കാര്‍ക്കായി അനുവദിച്ചിരുന്ന കോട്ടേഴ്‌സില്‍ മദ്യപിച്ച് കിടക്കുകയായിരുന്നു. 

മറ്റ് ജീവനക്കാര്‍ കാര്യങ്ങള്‍ തിരക്കിയെങ്കിലും ഇയാള്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇന്നലെ ജോലി കഴിഞ്ഞെത്തിയ ജീവനക്കാരില്‍ ഒരാളാണ് മനോഹരനെ മുറിക്കുള്ളില്‍ വിഷം കഴിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാര്‍ പൊലീസിന്‍റെ നേത്യത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.