ഡിസംബർ 11ന് രാവിലെ 5.19ന് 58ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ നല്ല കാഴ്ച പ്രതീക്ഷിക്കാം.
തിരുവനന്തപുരം: ഇന്ന് (12-05-2025) വൈകിട്ട് 6.25ന് കേരളത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയം ദൃശ്യമാകും. വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് ഉദിച്ചുയരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിൽ അസ്തമിക്കും. 40 ഡിഗ്രി ഉയരംവരെ പോകുന്നതിനാൽ കണ്ടെത്താൻ വലിയ പ്രയാസം വരില്ല. നാളെ വൈകിട്ടും ഡിസംബർ 7നും വൈകിട്ടും ഡിസംബർ 9ന് രാവിലെയും കാണമെങ്കിലും ഇത്രയും ഉയരത്തിൽ എത്തില്ല. ഡിസംബർ 11ന് രാവിലെ 5.19ന് 58ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ നല്ല കാഴ്ച പ്രതീക്ഷിക്കാം.
