Asianet News MalayalamAsianet News Malayalam

ജീപ്പ് സര്‍വ്വീസിന്‍റെ മറവില്‍ കഞ്ചാവ് കടത്ത്; തമിഴ്നാട് പൊലീസിനെ വെട്ടിച്ച പ്രതി ഇടുക്കിയില്‍ പിടിയില്‍

പരിശോധനയ്ക്കിടെ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട പ്രതി വണ്ടന്മേട്ടിലെ ബന്ധുവീട്ടിൽ  ഒളിവിൽ കഴിയുകയായിരുന്നു.

jeep driver arrested for marijuana smuggling in idukki
Author
Idukki, First Published Sep 1, 2021, 1:25 PM IST

ഇടുക്കി: കഞ്ചാവ് കടത്തിയ കേസില്‍ തമിഴ്നാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇടുക്കി വണ്ടന്മേട്ടിൽ നിന്നും പിടിയിലായി. കമ്പം സ്വദേശി ഈശ്വർ ആണ് അറസ്റ്റിലായത്. 220 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പൊലീസ് ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
കമ്പത്ത് നിന്ന് ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലേയ്ക് സമാന്തര ജീപ്പ് സർവീസ് നടത്തുകയായിരുന്നു പ്രതി. 

ജീപ്പ് സർവീസിന്റെ മറവിലാണ് ഈശ്വര്‍  കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച  തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട പ്രതി വണ്ടന്മേട്ടിലെ ബന്ധുവീട്ടിൽ  ഒളിവിൽ കഴിയുകയായിരുന്നു. ഈശ്വരന്റെ രണ്ട് കൂട്ടാളികളെ തമിഴ്നാട് പൊലീസ് നേരത്തേ പിടികൂടിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios