സെപ്റ്റംബർ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പലപ്പോഴായി പള്ളിയിലെ 5 നേർച്ചപ്പെട്ടികളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്
കയ്പമംഗലം: തൃശൂർ കയ്പമംഗലം സെന്റ് ജോസഫ് ദേവാലയത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് നാൽപതിനായിരത്തോളം രൂപയാണ് ഇയാൾ കവർന്ന പ്രതി പിടിയിൽ. നാല് ദിവസംകൊണ്ടാണ് ഇത്രയും പണം പ്രതി തട്ടിയെടുത്തത്. അന്തിക്കാട് മുറ്റിച്ചൂർ സ്വദേശി സജീർ ആണ് പിടിയിലായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 27കാരനായ പ്രതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പലപ്പോഴായി പള്ളിയിലെ 5 നേർച്ചപ്പെട്ടികളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. സമാനമായ രീതിയിൽ കഴിഞ്ഞ മാസം വടകര ഇരിങ്ങൽ ധർമശാസ്ത്ര ക്ഷേത്രത്തിൽ നാലാം തവണയും മോഷണം നടന്നിരുന്നു.
സമാന മോഷണം വടകരയിലെ ക്ഷേത്രത്തിലും

തൃശൂരേതിന് സമാനമായി അഞ്ച് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്താണ് മോഷണം നടന്നത്. പുലർച്ചെ നടന്ന മോഷണം ക്ഷേത്രത്തിലെ ശാന്തിക്കാരൻ പുലർച്ചെ എത്തിയപ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നത്. നാല് സ്റ്റീൽ നിർമ്മിത ഭണ്ഡാരങ്ങളും ഗേറ്റിനടുത്തായി സ്ഥാപിച്ച ഇരുമ്പ് ഭണ്ഡാരത്തിലുമാണ് മോഷണം നടന്നത്. നാലാം തവണയാണ് ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ചക്കിരയായകുന്നത്.


