സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസിൽ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്
കോട്ടയം: വൈക്കം എംഎൽഎ സികെ ആശയുടെ പിതാവ് കെ ചെല്ലപ്പൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വൈക്കത്തെ ആദ്യകാല സിപിഐ നേതാവായിരുന്നു. 82 വയസായിരുന്നു. വാർധക്യത്തിലും പൊതുരംഗത്ത് സജീവമായിരുന്നു ചെല്ലപ്പൻ. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസിൽ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.
