ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയതിന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ആറിലധികം കേസുണ്ട്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിവന്ന പെരുമ്പഴുതൂർ അയണിത്തല കിഴക്കുംകര കടവൻകോട് നെല്ലിവിള വീട്ടിൽ സുജിത്തി (24) നെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയതിന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ആറിലധികം കേസുണ്ട്. പൊലീസിന് സ്ഥിരം തലവേദനയായതോടെയാണ് നടപടി. ഇൻസ്പെക്ടർ പി പ്രദീപ്, സന്തോഷ് കുമാർ, രാജേഷ്, മഹേഷ്, സിദ്ധാർഥ് വിജയൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
ജില്ലാ മജിസ്റ്റേറ്റ് അനുകുമാരി ഉത്തരവാക്കിയ കരുതൽ തടങ്കൽ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്ന സമയത്താണ് കരുതൽ തടങ്കൽ ഉത്തരവുപ്രകാരം സുജിത്തിനെ അറസ്റ്റ് ചെയ്തത്.സുജിത്തിനെ കാപ്പനിയപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.


