മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിർത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയൻ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. 

കൊച്ചി: കൊച്ചി ദേശീയപാതയിൽ കല്ലട ബസ് അപകടത്തിൽപെട്ടു. കറുകുറ്റി അഡ്ലക്സിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. 
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബം​ഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സാണ് അപകടത്തിൽപ്പെട്ടത്. 
രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിർത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയൻ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. 

PM Modi Wayanad Visit LIVE | Wayanad Landslide | Asianet News | Malayalam News |ഏഷ്യാനെറ്റ് ന്യൂസ്