നവീകരണത്തിന് ഒരു ലക്ഷം രൂപയാണ് ആകെ ചെലവഴിച്ചതെന്നും ഇതില്‍ മറ്റു ചെലവുകളും ഉള്‍പ്പെടുമെന്ന് മേയര്‍ പറഞ്ഞു.
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടിംങ് എഞ്ചിനിയറുടെ മുറിയില്‍ സ്ഥാപിച്ച എസിയെ ചൊല്ലി കോര്‍പ്പറേഷന്‍ യോഗത്തില്‍ തര്‍ക്കം. സൂപ്രണ്ടിംങ് എഞ്ചിനിയറുടെ മുറിയില്‍ ഒന്നരലക്ഷം രൂപ വിലയുളള എസി സ്ഥാപിച്ചെന്നായിരുന്നു ആരോപണം. രണ്ടു വര്‍ഷത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറുന്ന കോര്‍പ്പറേഷനില്‍ എന്തിനാണ് ഇത്രയും തുകയുടെ നവീകരണമെന്നും വിമര്‍ശനമുയര്‍ന്നു.
വികസനകാര്യ സമിതി ചെയര്‍മാന്‍ പികെ രാഗേഷാണ് നവീകരണത്തിനെതിരെ രംഗത്തെത്തിയത്. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലമില്ല. ഇതിനിടയിലാണ് ഒന്നരലക്ഷത്തിന്റെ എസി സ്ഥാപിച്ചതെന്ന് രാഗേഷ് പറഞ്ഞു. ഈ സൂപ്രണ്ടിംങ് എഞ്ചിനിയറുടെ മുകളിലാണ് ഡപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെന്നും പികെ രാഗേഷ് പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് മേയര്‍ ടിഒ മോഹനന്‍ രംഗത്തെത്തി. നവീകരണത്തിന് ഒരു ലക്ഷം രൂപയാണ് ആകെ ചെലവഴിച്ചത്. ഇതില്‍ മറ്റു ചെലവുകളും ഉള്‍പ്പെടുമെന്ന് മേയര്‍ പറഞ്ഞു. എസിയുടെ വില 38,000 രൂപയാണ്. നികുതി അടക്കം 48,000 രൂപയാണ്. മറ്റ് പ്രവര്‍ത്തികള്‍ അടക്കമാണ് ഒരു ലക്ഷം രൂപയായത്. കോര്‍പ്പറേഷനെ കരിവാരി തേക്കാനാണ് ആരോപണമെന്ന് മേയര്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷം: കനത്ത ജാഗ്രതയിൽ രാജ്യം; പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

