കണ്ണൂർ: കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള (55) 
മകൻ സന്ദീപ് (35) എന്നിവരാണ് മരിച്ചത്.

സന്ദീപിനെ  ഇന്നലെ രാത്രിയിൽ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഇന്ന് രാവിലെയാണ്  വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 

Read Also: നിലമ്പൂരിൽ ഒന്നരക്കോടിയുടെ കള്ളപ്പണം പിടികൂടി; നാല് പേർ കസ്റ്റഡിയിൽ...