യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസിനായി ക്രമീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി.

തിരുവനന്തപുരം: കരിക്കകം പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. കിഴക്കേക്കോട്ടയില്‍ നിന്നാണ് കരിക്കകത്തേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. രാവിലെ ആറു മണി മുതല്‍ രാത്രി പത്തു മണി വരെ 15 മിനിട്ട് ഇടവേളകളിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. 15 ബസുകളാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസിനായി ക്രമീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 

കരിക്കകം സ്‌പെഷ്യല്‍ സര്‍വ്വീസിന്റെ ഭാഗമായി ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും സര്‍വീസ് നടത്തിപ്പിനായി ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി യൂണിറ്റിനാണ് സര്‍വീസ് നടത്തിപ്പിന്റെ ചുമതല. ഇന്നലെ രാവിലെ കടകംപള്ളി സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെഎസ്ആര്‍ടിസി ദക്ഷിണ മേഖല ഓഫീസര്‍ റോയ് ജേക്കബ്, തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫീസര്‍ സി.പി പ്രസാദ് എന്നിവര്‍ സര്‍വ്വീസ് നടത്തിപ്പ് വിലയിരുത്തുകയും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ചെയ്‌തെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സിറ്റി ഓഫീസ് ഫോണ്‍: 0471-2575495, കണ്‍ട്രോള്‍ റൂം മൊബൈല്‍ - 94470 71021, ലാന്‍ഡ് ലൈന്‍ - 0471-2463 799 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

ഇ-സിം ഉപയോഗിക്കുന്നവരാണോ? നോട്ടമിട്ട് ഹാക്കര്‍മാര്‍, 'ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദുഃഖിക്കേണ്ടി വരില്ല'

YouTube video player