അപകട സ്ഥലത്തുവെച്ചു തന്നെ ധൻരാജ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കാസർകോട്: കാസർകോട് ബന്തിയോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബിജെപി മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാ (40)ണ് മരിച്ചത്. കാസർകോട് - മംഗളൂരു ദേശീയ പാതയിൽ ഉപ്പളക്കടുത്ത ബന്തിയോടാണ് വാഹനാപകടം ഉണ്ടായത്. ഉച്ചക്ക് രണ്ടോടെയാണ് അപകടം. 

ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ലോകയ്യ പൂജാരി, മാതാവ്: രേവതി. സഹോദരങ്ങൾ: കിഷോർ, നാഗേഷ്. 

ഡിസംബർ പാതിയായി, വല്ല ഓർമയുമുണ്ടോ; ഇതുവരെ തണുപ്പെത്തിയില്ല, മഴയാകട്ടെ ഒഴിയുന്നുമില്ല, ലഭിച്ചത് നാലിരട്ടി അധികം

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: 'പൂരം കലങ്ങിയതിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു'; മൊഴി നൽകി വി എസ് സുനിൽകുമാർ

https://www.youtube.com/watch?v=Ko18SgceYX8