മട്ടാഞ്ചേരിയിലെ കച്ചവടക്കാരായ കശ്മീരികള്‍ എല്ലാവരും ഒരുമിച്ചിരുന്നാണ്  നോമ്പുതുറക്കുക

കൊച്ചി: റംസാൻ മാസം കൊച്ചിയില്‍ താമസക്കാരായ കശ്മീരികള്‍ക്ക് ഒത്തുകൂടലിന്‍റെ കൂടി കാലമാണ്. മട്ടാഞ്ചേരിയിലെ കച്ചവടക്കാരായ കശ്മീരികള്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് നോമ്പുതുറക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ക്ക് ഇതിന് സൗകര്യം ചെയ്തുകൊടുക്കുന്നത് മട്ടാഞ്ചേരിയിലെ വ്യാപാരിയായ ജുനൈദ് സുലൈമാനാണ്.

ബാങ്ക് വിളിക്കു മുമ്പ് കടകളടച്ച് ഇവരെല്ലാവരും ഈ ഹാളില്‍ ഒത്തു ചേരും. ഒന്നിച്ചിരുന്ന് നോമ്പുതുറക്കും. പഴങ്ങളും സലാഡുകളും നാരാങ്ങ വെള്ളവുമൊക്കെയായി ലളിതമായ നോമ്പുതുറ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവരുടെ നോമ്പുതുറ ഇങ്ങനെയാണ്.

1980കളില്‍ കച്ചവടത്തിന് കൊച്ചിയിലെത്തിയവരാണ് ഈ കാശ്മീരികള്‍. മക്കളും കൊച്ചുമക്കളുമൊക്കെയായി കുടുംബസമേതമാണ് ഇവര്‍ കൊച്ചിയില്‍ കഴിയുന്നത്. വസ്ത്ര വ്യാപാരത്തിലും കരകൗശല വസ്തുക്കളുടെ വില്‍പ്പനയിലുമാണ് ഇവര്‍ കൂടുതലുള്ളത്. വ്യാപാരിയായ ജുനൈദ് സുലൈമാന്‍റെ സഹായമാണ് ഇവരുടെ കൂട്ടായ്മയുടെ കരുത്ത്. ഒന്നിച്ചിരുന്ന് സ്നേഹം പങ്കിട്ട് നോമ്പുതുറക്കണമെന്ന ഇവരുടെ ആഗ്രഹത്തിന് വഴിയൊരുക്കിയതും ജുനൈദ് സുലൈമാനാണ്.

YouTube video player