പ്രശ്ന പരിഹാരത്തിനായി അടുത്ത ദിവസം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ യോഗം ചേരും.
ആലപ്പുഴ : കായംകുളത്ത് സിഐടിയുവിൽ കൂട്ടരാജി. കായംകുളം റേഞ്ചിലെ മദ്യ വ്യവസായ തൊഴിലാളികളാണ് രാജിവച്ചത്. ഷാപ്പുടമകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു ഇടപൊടാത്തതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പ്രശ്ന പരിഹാരത്തിനായി അടുത്ത ദിവസം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ യോഗം ചേരും.
സിപിഐഎം കായംകുളം ഏരിയാ സെക്രട്ടറി അരവിന്ദാക്ഷന് എസി ഓഫീസിലെത്തിയാണ് തൊഴിലാളികൾ രാജിക്കത്ത് നൽകിയത്. തൊഴിലാളികളെ സംരക്ഷിക്കാതെ മുതലാളിമാർക്കൊപ്പമാണ് സിഐടിയു എന്ന ആരോപണം ഉന്നയിച്ചാണ് കായംകുളം റേഞ്ചിൽ നിന്നും മദ്യവ്യവസായ തൊഴിലാളി യൂണിയൻസിഐടിയു ജോയിൻ സെക്രട്ടറി രാജേഷ് ഉൾപ്പടെ 25 പേർ രാജി വച്ചത്. അവധിയിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികളെ ഒരു വർഷമായി നിയമവിരുദ്ധമായി ഷാപ്പ് ലൈസൻസി മാറ്റി നിർത്തിയിട്ടും തിരിച്ചെടുക്കാൻ നടപടിയുണ്ടായില്ല. ഇതോടെ നിരവധി കാലത്തെ കാത്തിരിപ്പിന് ശേഷം 25 ഓളം തൊഴിലാളികൾ രാജിവെക്കുകയായിരുന്നു.
മാവേലിക്കര റേഞ്ചിൽ തൊഴിലാളികളുടെ ദിവസ ശമ്പളം 578 രൂപയും ചെങ്ങന്നൂരിൽ 540 ആണ്. എന്നാൽ കായംകുളത്തേത് 484 രൂപ മാത്രമാണ്. 8 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അതിന് ശേഷം ഇരട്ടിക്കൂലി നൽകണമെന്നതാണ് കണക്കെങ്കിലും അതും നടപ്പായില്ല. പ്രശ്നപരിഹാരത്തിനായി അടുത്ത ദിവസം ജനറൽബോഡി കൂടാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.
