യുവതിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയ പ്രതി അത് ഉപയോഗിച്ച് 96313 രൂപ തട്ടിയെടുക്കുകയായിരുന്നു.   ഈ പണം ഉപയോഗിച്ച് പ്രതി ഫ്ലിപ്കാർട്ടിൽ നിന്നും 5 മൊബൈൽ ഫോണുകൾ വാങ്ങി ധാരാവിയിലുള്ള ഒരു മൊബൈൽ ഷോപ്പിൽ വിറ്റ് പണമാക്കി.

ആലപ്പുഴ : ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിയായ യുവതിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയിരുന്ന ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയായ മുംബൈ ധാരാവി സ്വദേശി ആസാദ് ഖാൻ (24) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ ധാരാവിയിലെത്തിയാണ് ആസാദിനെ കേരള പൊലീസ് പൊക്കിയത്. യുവതിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയ പ്രതി അത് ഉപയോഗിച്ച് 96313 രൂപ തട്ടിയെടുക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് ഈ പണം ഉപയോഗിച്ച് പ്രതി ഫ്ലിപ്കാർട്ടിൽ നിന്നും അഞ്ച് മൊബൈൽ ഫോണുകൾ വാങ്ങി മുംബൈയിലെ ധാരാവിയിലുള്ള ഒരു മൊബൈൽ ഷോപ്പിൽ വിറ്റ് പണമാക്കി. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടുകൂടി ഈ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നവരുടെ ലൊക്കേഷൻ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തിൽ എത്തിച്ച് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.