അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ ഉദ്യോഗസ്ഥരെ പൊലീസ് സേന അഭിനന്ദിച്ചു.
മലപ്പുറം: ബിഹാറിലേക്ക് കേസ് അന്വേഷണത്തിനായി പോകവെ കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. യാത്രക്കിടെടെ ഗയ റയിൽവേ സ്റ്റേഷനിൽ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടിട്ടാണ് പൊലീസ് ഉദ്യോഗസ്ഥർ അങ്ങോട്ടേക്ക് എത്തിയത്. കുഴഞ്ഞു വീണു കിടക്കുന്ന യുവാവിനെ കണ്ട അസി. സബ് ഇൻസ്‌പെക്ടർ ബഷീർ ഉടൻ തന്നെ അയാൾക്ക് സിപിആർ നൽകി തുടർചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതിനാൽ യുവാവിന് ജീവൻ തിരിച്ചുകിട്ടി. അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ ഉദ്യോഗസ്ഥരെ പൊലീസ് സേന അഭിനന്ദിച്ചു.
