വൈദ്യുത ലൈനുകൾ തകർന്നതിനാൽ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസവും നേരിട്ടു

പാലക്കാട്: കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡിൽ കരിമ്പ ഇറക്കത്ത് കാറ്റിലും മഴയിലും ഭീമൻ പൂമരം കടപുഴകി വീണു. വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. മരം വീണ് റോഡരികിലെ ഇലക്ടിക്ക് പോസ്റ്റും തകർന്നു. സംഭവ സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റോഡിന് കുറുകെ മരം വീണതോടെ ഒരു മണിക്കൂറോളം പാതയിൽ ഗതാഗത തടസവും നേരിട്ടു. തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം റോഡിൽ നിന്നും വെട്ടിമാറ്റി. വൈദ്യുത ലൈനുകൾ തകർന്നതിനാൽ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസവും നേരിട്ടു.

വീട്ടിലെത്തി പഠിപ്പിക്കും അധ്യാപകൻ, ആളില്ലാത്തപ്പോൾ ക്രൂരതയ്ക്ക് ശ്രമം, തടഞ്ഞ് പതിനഞ്ചുകാരി; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player

അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനം

09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ 
10-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
11-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
12-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കർണാടക തീരത്തു മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
09-06-2023: കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.