ഉദ്ഘാടകയായെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പം ചുവടുവെച്ചാണ് ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയത്.

കോട്ടയം: കോട്ടയം എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന് ഉജ്ജ്വല തുടക്കം. ഉദ്ഘാടകയായെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പം ചുവടുവെച്ചാണ് ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയത്.

അരങ്ങില്‍ പാടി തകര്‍ക്കുന്ന ഭിന്ന ശേഷിക്കാരായ കലാകാരന്‍മാര്‍, സദസില്‍ പാട്ടിനൊപ്പിച്ച് ചുവട് വയ്ക്കുന്ന മന്ത്രിയും സംഘവും. 'മാജിക് വോയ്സ്' എന്ന പേരില്‍ എലിക്കുളം പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ ഗാനമേള ട്രൂപ്പിന്‍റെ ഉദ്ഘാടന ചടങ്ങ് ഏറെ രസകരമായിരുന്നു. അരയ്ക്ക് താഴോട്ട് തളര്‍ന്ന് പോയവരടക്കം ശാരീരിക പരിമിതികള്‍ മൂലം വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍ക്കായാണ് ഗ്രാമ പ‍ഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് സംഘടിപ്പിച്ചത്. 

പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍പ്പെടുത്തിയാണ് ട്രൂപ്പിനുളള സംഗീത ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി കലാകാരന്‍മാ‍ര്‍ക്കായി സംഗീത ട്രൂപ്പ് സംഘടിപ്പിക്കുന്നതെന്ന് എലിക്കുളം ഗ്രാമപഞ്ചായത്ത് അവകാശപ്പെട്ടു.

Also Read: 'ഏകീകൃത സിവിൽ കോഡ് ബിജെപി അജണ്ട'; അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player