അസ്ഹറുദ്ദീന്റെ ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദില്ലി ഓഖ്‌ല വിഹാര്‍ മെട്രോ സ്റ്റേഷന് സമീപത്തെ ജമാഅത്തെ ഇസ്ലാമി മർക്കസിൽ നടക്കും
ദില്ലി: ദില്ലിയിൽ പനി ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അസ്ഹറുദ്ധീൻ പി(24) ആണ് മരിച്ചത്. പനി ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദില്ലി കെഎംസിസി സെക്രട്ടറിയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായിരുന്നു. അസ്ഹറുദ്ദീന്റെ ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദില്ലി ഓഖ്‌ല വിഹാര്‍ മെട്രോ സ്റ്റേഷന് സമീപത്തെ ജമാഅത്തെ ഇസ്ലാമി മർക്കസിൽ നടക്കും. ഇതിന് ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
